മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള ട്രെയിനുകളുടെ സമയവും നിരക്കും

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയ്ൻ യാത്രകളിൽ ഒന്നാണ് ഊട്ടി – മേട്ടുപാളയം. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് നീലഗിരി കുന്നുകളിലൂടെയുള്ള യാത്ര. 1854 ൽ നിർമാണം തുടങ്ങിയെങ്കിലും 1899 ലാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മേട്ടുപാളയം മുതൽ കൂനൂർ വരെ ആയിരുന്നു. 1908 ൽ ഊട്ടി വരെയുള്ള പാത നിർമിച്ചു. 2005 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു.
16 തുരങ്കങ്ങളും 250 പാലങ്ങളും പാതയിലുണ്ട്‌. ഇതിൽ 32 വലിയ പാലങ്ങൾ. റോഡുകൾക്ക് മീതെ 15 പാലങ്ങൾ ഉണ്ട്. മേട്ടുപാളയം മുതൽ കൂനൂർ വരെ കൽക്കരി എഞ്ചിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനും ഉപയോഗിക്കുന്നു. മണിക്കൂറിൽ 13 കിലോമീറ്ററാണ് പരമാവധി വേഗത. ഊട്ടിയില് നിന്ന് മേട്ടുപാളയത്തേക്കും തിരിച്ചും ദിവസം ഒരു സർവീസ് വീതം.
ഊട്ടി – മേട്ടുപാളയം റൂട്ടിൽ ടികറ്റ് ലഭിക്കാൻ പ്രയാസമാണ്. മാസങ്ങൾ ബുക്കിംഗ് ഉണ്ട്. ടിക്കറ്റ് ലഭിക്കാത്തവർക്ക് ഊട്ടി – കൂനൂർ വരെ യാത്ര ചെയ്യാം. മേട്ടുപാളയം ട്രെയ്ൻ അടക്കം ദിവസം 4 സർവീസ് ഉണ്ട്. ഓൺലൈൻ ബുക്കിംഗ് ആണ് കൂടുതൽ നല്ലത്. രണ്ട് ദിവസം മുമ്പ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. ഓൺലൈൻ ടിക്കറ്റിന് 25 രൂപയും ജനറലിന് 10 രൂപയും ആണ് നിരക്ക്. ഒരു ഭാഗത്തേക്ക് ബസും ഉപയോഗിക്കാം. 18 കിലോമീറ്റർ ആണ് ദൂരമെങ്കിലും ഒരു മണിക്കൂറിൽ അധികം സമയമെടുക്കും യാത്രയ്ക്ക്.

കോയമ്പത്തൂർ-ലെ മേട്ടുപ്പാളയം മുതൽ ഊട്ടി-യിലെ ഉദയമംഗലം വരെ ഉള്ള 46 കിലോമീറ്റർ, ഏകദേശം 5 മണിക്കൂർ കൊണ്ടാണ് ഈ ട്രെയ്‌നിലൂടെ സഞ്ചരിച്ചു എത്തുക.

രാവിലെ 7. 10 നു ആണ് മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ ട്രെയിൻ യാത്ര തിരിക്കുക. എന്ന് വിചാരിച്ചു, രാവിലെ 7 മണിക്ക് ചെന്ന് നിന്നാൽ ടിക്കറ്റ് കിട്ടും എന്ന് വിചാരിക്കണ്ട. ഞങ്ങൾ പുലർച്ച 3.30 നു ടിക്കറ്റ് കൗണ്ടറിൽ ക്യു നിന്നിട്ടുണ്ടായിരുന്നു. (ഇപ്പോൾ ഓൺലൈൻ സൗകര്യം ഉണ്ട്)

താഴെപ്പറയുന്ന പ്രധാന സ്ഥലങ്ങളിലൂടെ ഈ ട്രെയിൻ കടന്നുപോകുന്നു.

▪ മേട്ടുപ്പാളയം – തുടക്കം- 0 km, സമുദ്രനിരപ്പിൽ നിന്ന് 1069ft – ഇവിടെ കോയമ്പത്തൂർ നിന്നുള്ള ബ്രോഡ് ഗേജ് പാത അവസാനിക്കുന്നു. ഇവിടെ നീലഗീരി മലയോരപാത തുടങ്ങുന്നു.
ഇവിടെ നിന്ന് തീവണ്ടി, യാത്ര തുടങ്ങി വഴിയിൽ ഭവാനി നദിയും കടക്കുന്നു. പിന്നീട് ചെറിയ കയറ്റങ്ങൾ തുടങ്ങുന്നു.
▪ കല്ലാർ 8 കി.മി, 1260ft – ഇവിടെ യാത്രക്കാർ കയറാനായി ഇപ്പോൾ സ്റ്റേഷൻ അടച്ചിരിക്കുന്നു. പക്ഷേ, റാക് റെയിൽ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
▪ അഡേർളി – Adderly – 13 km, 2390ft – ഇത് ഒരു വാട്ടർ സ്റ്റോപ്പ് (water stop).
▪ ഹിൽ‌ഗ്രോവ് – Hillgrove – 18 km, 3580ft – യാത്രക്കാർക്ക് വിശ്രമിക്കനുള്ള ഒരു സ്റ്റേഷൻ .
▪ റണ്ണിമേട് – Runneymede – 21 km, 4612ft – ഇതും ഒരു വാട്ടർ സ്റ്റോപ്പ് ആണ്.
▪ കതേരി റോഡ് – Kateri Road – 25 km, 5070ft – ഇവിടെ ടെയിൻ നിർത്താറില്ല.
▪ കുന്നൂർ – 28 km, 5616ft – ഇത് പ്രധാന സ്റ്റേഷനും, സ്റ്റോപ്പുമാണ്. ഇവിടെ റാക് റെയിൽ അവസാനിക്കുകയും, ഇവിടെ നിന്നും തീവണ്ടിയിൽ ഡീസൽ എൻ‌ജിൻ ഘടിപ്പിച്ചുകൊണ്ടാണ് പിന്നീടൂള്ള യാത്ര.
▪ വെല്ലിംഗ്‌ടൺ – 29 km, 5804ft ( മദ്രാസ് റെജിമന്റ് ആസ്ഥാനം ഇവിടെയാണു )
▪ അരുവക്കണ്ട് – 32 km, 6144ft ( കോർഡൈറ്റ് ഓർഡിനൻസ് ഫാക്ടറി ഇവിടെയാണു.)
▪ കെട്ടി – 38 km, 6864ft
▪ ലവ്‌ഡേൽ – 42 km, 7694ft
▪ ഊട്ടി – 46 km, 7228ft (2200 m).

ഊട്ടി ടോയ് ട്രെയിൻ ടിക്കറ്റ് താരിഫ്

Train no: ട്രെയിൻ പേര് first class second class
56139, 56137 ഊട്ടി മുതൽ കുന്നൂർ വരെ 150 രൂപ 25 രൂപ
56137 ഊട്ടി മുതൽ മേട്ടുപ്പാളയം വരെ രൂപ 205 30 രൂപ
56136 മേട്ടുപാളയം മുതൽ കുന്നൂർ വരെ രൂപ 185 25 രൂപ
56136 മേട്ടുപ്പാളയം മുതൽ ഊട്ടി വരെ രൂപ 205 30 രൂപ

ഊട്ടി മുതൽ മേട്ടുപ്പാളയ വരെ ട്രെയിൻ സമയം

Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56137 14:00 17:35 03:35
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 07:10 12:00 04:50
ഊട്ടി മുതൽ കൂനൂർ വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56139 09:15 10:25 01:10
56137 14:00 15:05 01:05
കുനൂർ മുതൽ ഊട്ടി വരെയുള്ള ട്രെയിൻ യാത്ര
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 10:40 12:00 01:20
56138 16:00 17:15 01:15

ഊട്ടി ടോയ് ട്രെയിൻ ശ്രദികേണ്ട കാര്യങ്ങൾ

ഉച്ചക്ക് 12 മാണിയോട് കൂടി ഉദയമംഗലം സ്റ്റേഷനിൽ നിങ്ങൾക്ക് എത്തിച്ചേരാം. തിരിച്ചു ഉച്ചക്ക് 2 മണിക്ക് മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് ഇതേ ട്രെയിൻ ഉണ്ട്.

മേട്ടുപ്പാളയം സ്റ്റേഷനിൽ നിങ്ങൾ ടിക്കറ്റ് നു ക്യു നിന്നാൽ ഏകദേശം 6.30 മണിയോടെ നിങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ നേരിട്ട് വന്ന്‌ ടിക്കറ്റ് തരും.

ട്രയിനിൽ കറക്റ്റ് സീറ്റ്നുള്ള ടിക്കറ്റ് മാത്രമേ സ്റ്റേഷൻ മാസ്റ്റർ നൽകൂ. (നിന്ന് പോകാം എന്ന് കരുതണ്ട എന്ന് സാരം)

15 സ്റ്റേഷനുകൾ ആണ് ഈ യാത്രയിൽ ഉള്ളത്. സ്റ്റേഷനിൽ നിറുത്തി കഴിഞ്ഞാൽ, നിങ്ങൾക്ക് പുറത്തു ഇറങ്ങി ഫോട്ടോ എടുക്കാനും, മറ്റു പ്രാഥമീക കാര്യങ്ങൾക്കും സമയം ഉണ്ടാകും.
നിങ്ങൾ ട്രെയിനിൽ തിരിച്ചു കയറി എന്ന് ഉറപ്പ് വരുത്തിയിട്ടേ ട്രെയിൻ സ്റ്റേഷൻ വിടൂ. (സമയ ക്രമം പാലിക്കുക)

പോകുന്ന വഴിക്ക് ഒരുപാട് തുരങ്കങ്ങളും, മേൽപാതകളും കടന്നു പോകും. സൈഡ് സീറ്റ് കിട്ടിയാൽ മനോഹരമായ ഈ കാഴ്ചകൾ ആസ്വദിക്കാം. (തുരംഗങ്ങൾ എത്തിയാൽ ട്രയിനിൽ ഇരുട്ട് നിറയും. അപ്പോൾ യാത്രക്കാർക്ക് കൂക്കി വിളിക്കാൻ അവസരം ഉണ്ടാകുന്നതാണ്)

ഒരുവിധം എല്ലാ സ്റ്റേഷനുകളിലും ചായ, കാപ്പി, സ്നാക്ക്സ് എല്ലാം കിട്ടും. സ്റ്റേഷനുകൾ എല്ലാം നല്ല മനോഹര view ഉള്ള സ്ഥലത്താണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് അത്യാവശ്യം ഫോട്ടോ എടുക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കും.

പരമാവധി മഞ്ഞു കാലത്തു ഈ ട്രയിനിൽ യാത്ര ചെയ്യുക. എങ്കിൽ നിങ്ങളുടെ യാത്ര ഒന്നുകൂടി മനോഹരമായിരിക്കും.

Reviews (0)

Reviews

There are no reviews yet.

Be the first to review “മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള ട്രെയിനുകളുടെ സമയവും നിരക്കും”

Your email address will not be published. Required fields are marked *

You have to be logged in to be able to add photos to your review.