വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
കൂടാതെ, വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം ലഭിക്കു
കേരളത്തിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ താഴെക്കൊടുക്കുന്നു.
ദേശീയ ഉദ്യാനങ്ങൾ (National Parks)
👉 ഇരവികുളം ദേശീയോദ്യാനം (Eravikulam National Park)
👉 സൈലന്റ് വാലി ദേശീയോദ്യാനം (Silent Valley National Park)
👉 ആനമുടി ചോല ദേശീയോദ്യാനം (Anamudi Shola National Park)
👉 മതികെട്ടാൻ ചോല ദേശീയോദ്യാനം (Mathikettan Shola National Park)
👉 പാമ്പാടുംചോല ദേശീയോദ്യാനം (Pambadum Shola National Park)
👉 കരിമ്പുഴ ദേശീയോദ്യാനം (Karimpuzha National Park)
കടുവ സംരക്ഷിത പ്രദേശങ്ങൾ (Tiger Reserves)
👉 പെരിയാർ കടുവ സംരക്ഷിത പ്രദേശം (Periyar Tiger Reserve)
👉 പറമ്പിക്കുളം കടുവ സംരക്ഷിത പ്രദേശം (Parambikulam Tiger Reserve)
വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuaries)
👉 പെരിയാർ വന്യജീവി സങ്കേതം (Periyar Wildlife Sanctuary)
👉 വയനാട് വന്യജീവി സങ്കേതം (Wayanad Wildlife Sanctuary)
👉 പറമ്പിക്കുളം വന്യജീവി സങ്കേതം (Parambikulam Wildlife Sanctuary)
👉 ചിന്നാർ വന്യജീവി സങ്കേതം (Chinnar Wildlife Sanctuary)
👉 ഇടുക്കി വന്യജീവി സങ്കേതം (Idukki Wildlife Sanctuary)
👉 ആറളം വന്യജീവി സങ്കേതം (Aralam Wildlife Sanctuary)
👉 നെയ്യാർ വന്യജീവി സങ്കേതം (Neyyar Wildlife Sanctuary)
👉 ചെന്തുരുണി വന്യജീവി സങ്കേതം (Shendurney Wildlife Sanctuary)
👉 ചിമ്മിണി വന്യജീവി സങ്കേതം (Chimmony Wildlife Sanctuary)
👉 മലബാർ വന്യജീവി സങ്കേതം (Malabar Wildlife Sanctuary)
👉 പേപ്പാറ വന്യജീവി സങ്കേതം (Peppara Wildlife Sanctuary)
👉 പീച്ചി-വാഴാനി വന്യജീവി സങ്കേതം (Peechi-Vazhani Wildlife Sanctuary)
👉 കൊട്ടിയൂർ വന്യജീവി സങ്കേതം (Kottiyoor Wildlife Sanctuary)
👉 കുറിഞ്ഞിമല വന്യജീവി സങ്കേതം (Kurinjimala Wildlife Sanctuary)
പക്ഷി സങ്കേതങ്ങൾ (Bird Sanctuaries)
👉 തട്ടേക്കാട് പക്ഷി സങ്കേതം (Thattekad Bird Sanctuary)
👉 മംഗളവനം പക്ഷി സങ്കേതം (Mangalavanam Bird Sanctuary)
👉 കുമരകം പക്ഷി സങ്കേതം (Kumarakom Bird Sanctuary)
👉 കടലുണ്ടി പക്ഷി സങ്കേതം (Kadalundi Bird Sanctuary)
👉 ചൂളന്നൂർ മയിൽ സങ്കേതം (Choolannur Peacock Sanctuary)