ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ
2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക
3.നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്.
4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
5. 22-10-22,23-1022,24-10-22 തിയതികളിൽ ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും പൂപ്പാറ ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.
6.22-10-22,23-1022,24-10-22 തിയതികളിൽ കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും ഉടുംമ്പൻചോല ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്.
7. ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ പൂപ്പാറ ,മുരിക്കുതൊട്ടി ,സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.
8. കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ ഉടുംമ്പൻചോല, വട്ടപ്പാറ ,സേനാപതി വഴി പോകേണ്ടതാണ്.
9. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്.
ഇത്തവണ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് ടൂറിസം മാപ്പിൽ ഒന്നും വരാത്ത മൂന്നാർ – തേക്കടി റൂട്ടിൽ ശാന്തൻ പാറ പഞ്ചായത്തിൽ പെട്ട കള്ളിപ്പാറ മലനിരകളിൽ ആണ്. ഇങ്ങോട്ട് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ മാപ്പ് കള്ളിപ്പാറ ഇട്ടാൽ എത്തുന്നത് ഒരുപാട് ദൂരെ ഉള്ള വേറെ ഒരു സ്ഥലത്താണ് അത് കൊണ്ട് മാപ്പിൽ പൂപ്പാറ, ശാന്തൻ പാറ കൂടി ആഡ് ചെയ്യാൻ ശ്രദ്ധിക്കുക.
നേരെ ആനച്ചാൽ, കുഞ്ചിതണ്ണി, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തൻപാറ വഴി ആണ് കള്ളിപ്പാറയിൽ എത്തേണ്ടത്. കള്ളിപ്പാറ വരെ മാത്രമേ നമുക്ക് നമ്മുടെ വാഹനത്തിൽ വരാൻ സാധിക്കു അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്താണ് നീലക്കുറിഞ്ഞി പൂത്ത മലനിരകൾ ഉള്ളത്.
ഓഫ് റോഡ് ജീപ്പ് അവിടെ അവൈലബിൾ ആണ് 1000 മുതൽ ആണ് per ജീപ്പ് ഇപ്പോൾ ചാർജ് ചെയ്യുന്നത് ഏകദേശം 5 മിനിറ്റ് ജീപ്പിൽ യാത്ര ചെയ്താൽ ഇങ്ങോട്ട് എത്താം. അല്ലെങ്കിൽ നടന്നു പോകാൻ പറ്റും. ഒരു അര മണിക്കൂറിൽ താഴെ മതിയാകും നടന്നു ഇവിടെ എത്താൻ. ഇവിടെ എത്തിയാൽ ഏക്കർ കണക്കിന് സ്ഥലത്ത് കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ മുഴുവൻ നീല പട്ടു വിരിച്ച കാഴ്ചകൾ നമ്മുടെ മനം നിറയ്ക്കും.ചതുരംഗപാറ വ്യൂ പോയിന്റും കാറ്റാടി പാടവും ഇതിന്റെ അടുത്താണ്. 4.30 വരെ മാത്രമേ ഇങ്ങോട്ട് പെർമിഷൻ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളു
നീലക്കുറിഞ്ഞി കാണാൻ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി
ഇടുക്കി ജില്ലയിലെ ശാന്തൻപാറക്കടുത്ത് കള്ളിപ്പാറ എന്ന സ്ഥലത്ത് പുത്തു നിൽക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. മൂന്നാർ ഡിപ്പോയിൽ നിന്ന് കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സൈറ്റ് സീയിങ് സർവീസ് ഏർപ്പെടുത്തി.
മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഫോൺ മുഖാന്തിരം സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
സീറ്റ് ബുക്കിങ് നമ്പരുകൾ
94469 29036
98950 86324
94473 31036
മൂന്നാർ ഡിപ്പോ എൻക്വയറി
04865-230201
ഈ റൂട്ടിൽ കാണാൻ പറ്റുന്ന സ്ഥലങ്ങൾ അതിനോടൊപ്പം കൊടുക്കുന്നു
- Ripple Waterfalls
- Ponmudi Hanging Bridge
- Ponmudi Dam Boating
- Ponmudi Echo Point
- Naadukanipara
- Kallimaali View Point
- Poopara Tea Estate
- Kallipaara Neelakurinji Blooming Area
- Chathurangapara Viewpoint
- Chathurangapara Windmill Farm
ഇതു കൂടാതെ തിരിച്ചു വരുമ്പോ പൂപ്പാറ മൂന്നാർ റോഡിൽ ഉള്ള
Anayirangal daam, chinnakanal, powerhouse waterfalls, gap road view point, devikulam
ഒക്കെ കണ്ട് മുന്നറിലേക്ക് വരാവുന്നതാണ്