2022 വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിംഗ് 2022 ജനുവരി 14-ാം തീയതി മുതൽ ഫെബ്രുവരി 26-ാം തീയതി വരെയാണ്. പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളു.
സന്ദർശകർക്കുള്ള പ്രവേശന പാസ്സുകൾ ഈ വർഷം ഓൺലൈൻ മുഖേനയോ അക്ഷയകേന്ദ്രം മുഖേനയോ ബുക്ക് ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് കണക്ഷനും Net Banking/Debit Card/Credit Card സൗകര്യവുമുള്ളവർക്ക് സ്വന്തമായി www.forest.kerala.gov.in എന്ന വനം വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺ ലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ബുക്കിംഗ് സൗകര്യം 2022 ജനുവരി 06-ാം തീയതി രാവിലെ 11.00 മണി മുതൽ ലഭ്യമാകുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ്. ട്രക്കിംഗിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1,331/- രൂപയാണ്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവരിൽ നിന്നും ടിക്കറ്റ് നിരക്കിന് പുറമേ payment gateway ചാർത്തും സേവനനിരക്കും ചേർത്ത് താഴെ പറയുന്ന തുക ഈടാക്കുന്നതായിരിക്കും.
ഒന്നുമുതൽ അഞ്ചുപേർ വരെയുള്ള ടിക്കറ്റിന് 50/- രൂപ
2. പത്തുപേർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് 75/- രൂപ
ഈ മടക്കിൾ അതീവ ദുർഘടമായ വനപ്രദേശങ്ങളിലൂടെ ആയതിനാൽ നല്ല ശാരീരിക ക്ഷമതയുള്ളവർ മാത്രമേ ട്രക്കിംഗിൽ പങ്കെടുക്കാവൂ. 14 വയസ്സിനു താഴെയുള്ള കുട്ടി കൾക്ക് ട്രക്കിംഗിനായി അപേക്ഷിക്കുവാൻ സാധിക്കുകയില്ല. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല.
ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് വിക്കറ്റ് സ്റ്റേഷനിൽ ട്രക്കിംഗ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണ്ടതാണ്. ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരും ടിക്കറ്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്കേണ്ടതാണ്. 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി വഴി എർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം വിട്ടുനൽകുന്നതാണ്.
അഗസ്ത്യാർകൂടം ഏറെ പാരിസ്ഥിതിക പ്രാധാന്യം അർഹിക്കുന്നതും UNESCO യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നതുമായതിനാൽ ട്രക്കിംഗിൽ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ പുകവലി, ക്ഷണം പാകം ചെയ്യൽ എന്നിവ അനുവദിക്കുന്നതല്ല. നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുവകകൾ വിലക്ക് ലംഘിച്ചു കൊണ്ടുപോകുന്നതിന് സ്വീകരിക്കുന്നതായിരിക്കും. ഉൾപ്പെടെയുള്ള ശിക്ഷണനടപടികൾ
കാനനപാതയിലൂടെയുള്ള യാത്രയിൽ വന്യജീവികളിൽ നിന്നും ആക്രമണം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ സത്യപ്രസ്താവനയിൽ പ്രതിപാദിച്ചിട്ടുള്ള യാത്രക്കാർ സിസം ഉത്തരവാദിത്വത്തിൽ നടത്തേണ്ടതാണ്. യാത്രയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് വനം വകുപ്പോ, ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയോ ഉത്തരവാദിയായിരിക്കുകയില്ല. സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട്ട്, അതിരുമല എന്നീ സ്ഥലങ്ങളിൽ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കാന്റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ 2 ഡോസ് വാക്സിനേഷൻ എടുത്തവരും അല്ലെ കിൽ യാത്രക്ക് 12 മണിക്കൂറിനുള്ളിൽ എടുത്ത ആർ.റ്റി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റു വരെ മാത്രമേ ടക്കിംഗിന് അനുവദിക്കുകയുള്ളൂ. വാക്സിനേഷൻ ആർ.റ്റി.പി.സി.ആർ. സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ട്രക്കിംഗിൽ പങ്കടുക്കുന്നവർ കോവി
പ്രോട്ടോകാൻ കർശനമായി പാലിക്കേണ്ടതാണ്.
ട്രക്കിംഗിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ
കർശനമായി പാലിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പി.റ്റി.പി.നഗറിലുള്ള തിരുവനന്തപുരം വൈൽഡ്ലൈഫ്
വാർഡന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (ടെലിഫോൺ
0471-2360762